മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്‌റ്റിൽ. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങൾ(49) ആണ് അറസ്‌റ്റിലായത്. പാണ്ടിക്കാട് പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ നിലവിൽ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.
കഴിഞ്ഞ 2021 ഡിസംബർ മാസമാണ് സംഭവം നടക്കുന്നത്. 14കാരനായ ആൺകുട്ടിയെ ഷറഫുദ്ദീൻ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും, 50 രൂപ നൽകുകയും ചെയ്‌തു. ചൈൽഡ് ലൈൻ അധികൃതർ നൽകിയ കൗൺസിലിംഗിലാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി പറയുന്നത്.
തുടർന്ന് പീഡനം സംബന്ധിച്ച് പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കൂടാതെ കഴിഞ്ഞ ജനുവരിയിൽ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്‌തമാക്കി.
Read also: മീഡിയ വൺ വിലക്ക്; ഹിന്ദുരാഷ്‌ട്രം സ്‌ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് എംഎ ബേബി




































