കാസർഗോഡ്: ജില്ലയിലെ ചിറ്റാരിക്കാല്‍ കാറ്റാംകവലയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാവുംതല സ്വദേശി കപ്പിലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്. മലയോര ഹൈവേയില്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം.
കെഎസ്ആർടിസി പുറകോട്ട് എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന് മുകളിലൂടെ കയറുകയായിരുന്നു. തൊട്ടടുത്ത വീടിന്റെ ചുമരില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തിന് പിന്നാലെ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു.
പെരിങ്ങോം അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ജോഷി.
Read also: ഡെൽഹിയിൽ പോലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്







































