ഡെൽഹിയിൽ പോലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

By News Desk, Malabar News
Clashes with Police in Delhi; One person was killed
Ajwa Travels

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ ഉസ്‌മാൻപൂരിൽ ഏറ്റുമുട്ടൽ. ഡെൽഹി പോലീസും ക്രിമിനൽ സംഘവും തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കർത്താർ നഗർ സ്വദേശി ആകാശ് (23) ആണ് മരിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. അതേസമയം, മൂന്ന് അക്രമികൾ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.

ഡെൽഹിയിലെ യമുന ഖാദർ മേഖലയിൽ ആയുധങ്ങളുടെ ബലത്തിൽ ആളുകളെ കൊള്ളയടിച്ചിരുന്ന സമ്പൂർണ സംഘമാണിത്. സംഘത്തിലെ രണ്ടുപേർ സ്‌ത്രീ വേഷത്തിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തും. പിന്നിൽ ഒളിച്ചിരുന്ന സംഘത്തിലെ ബാക്കിയുള്ളവർ ഇവരെ കൊള്ളയടിക്കും, ഇതാണ് ഇവരുടെ പതിവ്. ഇന്നലെ രാത്രിയും സംഘം ഒരു അഭിഭാഷകനെ കൊള്ളയടിച്ചിരുന്നു. ഇരയായ അഭിഭാഷകൻ സംഭവസ്‌ഥലത്ത് നിന്ന് രക്ഷപ്പെട്ട് പട്രോളിംഗ് സംഘത്തെ വിവരം അറിയിച്ചു.

പരാതിയെ തുടർന്ന് പോലീസ് സംഘം പ്രതികളെ തേടി ഖദർ ഭാഗത്തേക്ക് നീങ്ങി. ഉൾകാട്ടിൽ സംശയാസ്‌പദമായ ഏഴ്-എട്ട് ആളുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇവർ ഉദ്യോഗസ്‌ഥ സംഘത്തിന് നേരെ രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ വീണ്ടും വെടിയുതിർത്തു. ഇതോടെ പോലീസ് തിരിച്ചടിച്ചു. ഇതിനിടെ ആകാശിന് വെടിയേറ്റു. ചിലർ ഓടി രക്ഷപെടുകയും ചെയ്‌തു.

Most Read: കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE