ന്യൂഡെൽഹി: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ ഡെൽഹി പോലീസിനെതിരെ സായുധരായ ഒരു സംഘത്തിന്റെ ആക്രമണ ശ്രമം ഉണ്ടായതായും പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും വാർത്ത.
സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്‌തമാക്കി. ചെങ്കോട്ട ഉൾപ്പെടുന്ന മേഖലയിലെ സുരക്ഷാ ക്രമീകരണത്തിന്റെ മേൽ നോട്ടം ഡെൽഹി കമ്മീഷണർ നേരിട്ട് എറ്റെടുത്തു.
ഡെൽഹി ട്രാൻസ് യമുന പരിസരത്ത് ഖജൗരിഖാസിലുണ്ടായ ഏറ്റുമുട്ടലിലാണ് അമീർ, റംസാൻ എന്നിവർ കൊല്ലപ്പെട്ടത്. ഇവർ പിടികിട്ടാപുള്ളികൾ ആണെന്നാണ് പോലീസ് പറയുന്നത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പോലീസ് പരിശോധന. പിടികൂടും എന്ന് ഉറപ്പായതോടെ ഇവർ തങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ആക്രമികൾ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് തോക്കുകളും ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു.
Also Read: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാർച്ച്