ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള എട്ടാം വട്ട ചർച്ചക്ക് മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ചർച്ചയിൽ ഇരു വിഭാഗവും അതിനായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിജ്ഞാന് ഭവനില്‍ ആണ് കർഷക സംഘടനാ പ്രതിനിധികളുമായുള്ള ചർച്ച നടക്കുക.
അതേസമയം, കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചർച്ചക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന സിഖ് ആത്മീയ നേതാവ് ബാബ ലഖാ സിംഗിന്റെ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി.
ഇന്നും ചര്‍ച്ച പരാജയപ്പെട്ടാല്‍ കേരളത്തില്‍ നിന്നുൾപ്പടെ പരമാവധി കര്‍ഷകര്‍ വരും ദിവസങ്ങളില്‍ ഡെല്‍ഹി അതിര്‍ത്തികളിലെത്തും. ലക്ഷക്കണക്കിനു കര്‍ഷകര്‍ 25നു ഡെല്‍ഹിയിലേക്കു കടക്കുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്. റിപ്പബ്ളിക് ദിനത്തില്‍ രാജ്പഥില്‍ നടത്തുമെന്നു കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമാന്തര പരേഡിന്റെ റിഹേഴ്സല്‍ ഇന്നലെ നടന്നു. ആയിരക്കണക്കിനു കര്‍ഷകരുടെ ട്രാക്ടര്‍ റാലിയാണ് ഡെല്‍ഹി അതിര്‍ത്തികളില്‍ നടന്നത്.
ഡെല്‍ഹി അതിര്‍ത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളിലും രാജസ്ഥാന് – ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പുരിലും ഹരിയാനയിലെ പല്‍വലിലുമായിരുന്നു റാലികള്‍. ദേശീയ പതാകകളുമായി അണിനിരന്ന മൂവായിരത്തോളം ട്രാക്ടറുകളില്‍ വനിതകളും വിമുക്ത ഭടൻമാരും തൊഴിലാളികളും ഉണ്ടായിരുന്നു. കര്‍ഷക പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം ഇന്നലെ പോലീസും തടഞ്ഞിരുന്നില്ല.
Also Read: കാർഷിക നിയമം കുത്തകകളെ സഹായിക്കുന്നത്; കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം








































