കണ്ണൂർ: ജില്ലയിലെ ഡിസിസി ഓഫിസ് ഉൽഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർന്നതോടെ കണ്ണൂർ ഡിസിസി അധികൃതരാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
സാങ്കേതിക തകരാറുകൾ മൂലമാണ് ഉമ്മൻചാണ്ടിക്ക് വേദിയിൽ സംസാരിക്കാൻ കഴിയാതെ പോയത്. ആലപ്പുഴയിലെ കായംകുളത്ത് മൽസ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞതോടെ ചെന്നിത്തല മടങ്ങുകയായിരുന്നു എന്നും കണ്ണൂർ ഡിസിസി അറിയിച്ചു.
കണ്ണൂർ ഡിസിസി. ഓഫിസിന്റെ ഉൽഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തില്ലെന്ന വാർത്തകൾ പുറത്തുവന്നിരുന്നു, ഇതിന് പിന്നാലെയാണ് ഡിസിസി വിശദീകരണവുമായി രംഗത്തെത്തിയത്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്‌ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. ഇതിനിടെയാണ് കണ്ണൂർ ഡിസിസി ഓഫിസ് ഉൽഘാടനത്തിനായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒഴികെയുളള നേതാക്കൾ കണ്ണൂരിലെത്തിയത്.
അതേസമയം, പാർട്ടി പുനഃസംഘടനയുടെ കാര്യത്തിൽ ഇന്ന് കണ്ണൂരിൽ നടക്കുന്ന ചർച്ചയിൽ നിർണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, വർക്കിങ് പ്രസിഡണ്ടുമാർ തുടങ്ങി പ്രധാന നേതാക്കളെല്ലാം ഇന്നലെ രാത്രി തന്നെ കണ്ണൂരിലെത്തി കഴിഞ്ഞു.
ഡിസിസി ഓഫിസിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുകയാണ് നേതാക്കളുടെ സന്ദർശന ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആഭ്യന്തര കലഹം പരിഹരിക്കാനുളള ചർച്ചകൾക്ക് ഇന്നലെ തന്നെ നേതാക്കൾ തുടക്കമിട്ടു കഴിഞ്ഞു. ഉച്ചയോടെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കെ സുധാകരനുമായി രണ്ട് വട്ടമാണ് ചർച്ച നടത്തിയത്.
Also Read: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ







































