പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത മകളെ പിതാവ് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
2016 മുതൽ തുടർച്ചയായി മൂന്ന് വർഷത്തോളമാണ് പിതാവ് മകളെ പീഡിപ്പിച്ചത്. നിരവധി സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു പ്രതിയുടെ പീഡനം. തുടർന്ന്, കടുത്ത വയറുവേദനയെ തുടർന്ന് കുട്ടി രണ്ടാനമ്മയെ വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also: ചേവായൂരിലെ പീഡനം; ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി