ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാം വിമാനം ഹംഗറിയിൽ നിന്നും ഡെൽഹിയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ ഗംഗ ദൈത്യത്തിന്റെ ഭാഗമായാണ് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്. ഇതുവരെ 2 വിമാനങ്ങളിലായി 459 ഇന്ത്യക്കാരെയാണ് യുക്രൈനിൽ നിന്നും തിരികെ എത്തിച്ചത്. ഇവരിൽ 58 മലയാളികളും ഉൾപ്പെടുന്നുണ്ട്.
ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി യുക്രൈന്‍ അതിര്‍ത്തി കടക്കാമെന്നും യുക്രൈനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും മടങ്ങിയെത്തിയവര്‍ വ്യക്‌തമാക്കുന്നുണ്ട്. യുക്രൈൻ നഗരങ്ങളിൽ നിന്നും പോലീസിന്റെ അകമ്പടിയോടെയാണ് അതിർത്തികളിലേക്ക് യാത്ര ചെയ്‌തതെന്നും ഇവർ കൂട്ടിച്ചേർത്തു.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്കയുടെ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 1800 425 3939 എന്ന നമ്പറില്‍ യാത്രക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ മുംബൈയിലും, ഡെൽഹിയിലും മടങ്ങിയെത്തിയ ആളുകൾക്കും സഹായത്തിനായി നോർക്കയുമായി ബന്ധപ്പെടാം. ഇന്ത്യയിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിച്ച് നാട്ടിലേയ്‌ക്കുള്ള യാത്ര സുഗമമാക്കാന്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്‌ഥരും നടപടികള്‍ സ്വീകരിക്കും.
Read also: ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം; യുവതി പഞ്ചായത്ത് അംഗത്വം രാജിവച്ചു