കൊച്ചി: ഒല ഇലക്ട്രിക് സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവിൽ ടെസ്റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു നഗരങ്ങളിലും ക്യാംപുകള്‍ സംഘടിപ്പിക്കും. കൊച്ചിയില്‍ എംജി റോഡിലെ സെന്റര്‍ സ്ക്വയര്‍ മാളില്‍ നടക്കുന്ന ടെസ്റ്റ് റൈഡ് ക്യാംപ് നവംബര്‍ 30 വരെയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ക്ഷണിക്കപ്പെട്ട ഉപഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഒല എസ്1, എസ്1 പ്രോ സ്കൂട്ടറുകളില്‍ ടെസ്റ്റ് റൈഡിന് അവസരം ഒരുക്കുന്നത്. സ്കൂട്ടറിനായി 20,000 രൂപയോ മുഴുവന്‍ തുകയോ അടച്ച് ബുക്ക് ചെയ്തവര്‍ക്കാണ് മുന്‍ഗണന. ഒല എസ്1 ടെസ്റ്റ് റൈഡ് നടത്തി അനുഭവം പങ്കുവയ്ക്കുവാൻ ക്യാംപിന് ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ക്ഷണമുണ്ട്. ഈ സെപ്റ്റംബർ മാസത്തിലാണ് രാജ്യത്ത് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിൽപന ആരംഭിച്ചത്.
Read Also: ‘മരക്കാര്‍’ റിലീസ് 3300 സ്ക്രീനുകളിൽ; ആവേശത്തിൽ ആരാധകർ







































