കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മാവൂർ പാടത്ത് വെള്ളത്തിനടിയിലായത് 20 ഏക്കർ നെൽക്കൃഷി. അന്യം നിന്നുപോയ നെൽവിത്തുകൾ ശേഖരിച്ച് കൃഷിയിറക്കിയ കർഷകർക്ക് ഇത്തവണത്തെ മഴ തിരിച്ചടിയാകുകയായിരുന്നു. നിലവിൽ ഇടക്ക് മഴ കുറയുന്ന സാഹചര്യത്തിൽ പാടത്തെ വെള്ളം പരമാവധി ഒഴുക്കിവിട്ട് കൃഷി സംരക്ഷിക്കാനുള്ള നീക്കത്തിലാണ് കർഷകർ.
കഴിഞ്ഞ ആഴ്‌ചയാണ് മാവൂർ പാടത്തെ 10 ഏക്കർ സ്‌ഥലത്ത് ബ്ളാക്ക് ജാസ്‌മിൻ, രക്‌തശാലി, ഗന്ധകശാല, ഞവര, മട്ട ത്രിവേണി, ഉമ, വൈശാഖ് ഇനത്തിൽ പെട്ട വിത്തുകളുടെ ഞാറ് നടീൽ നടന്നത്. കൂടാതെ മറ്റ് അനവധി കർഷകരും ഇവിടെ കൃഷി ഇറക്കിയിരുന്നു. ഇവയെല്ലാം നിലവിൽ വെള്ളത്തിനടിയിലാണ്.
കൃഷി ഉപജീവനമാർഗമാക്കിയ ആളുകളും, വായ്‌പയെടുത്ത് കൃഷിയിറക്കിയ ആളുകളുമാണ് ഏറെപ്പേരും. മഴ ശക്‌തമായതോടെ ഇവരെല്ലാം നിലവിൽ ദുരിതത്തിലായിരിക്കുകയാണ്.
Read also: കാസർഗോഡ് വനംവകുപ്പ് തുരത്തിയ കാട്ടാനകൾ വീണ്ടും നാട്ടിലിറങ്ങി

































