കാസർഗോഡ് വനംവകുപ്പ് തുരത്തിയ കാട്ടാനകൾ വീണ്ടും നാട്ടിലിറങ്ങി

By Staff Reporter, Malabar News
wild elephants-in-kasargod
Representational image
Ajwa Travels

കാസർഗോഡ്: പ്രത്യേക ദൗത്യസേനയും വനംവകുപ്പ് ജീവനക്കാരും ആർആർടിയും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം വീണ്ടും നാട്ടിലേക്ക്‌ തിരിച്ചെത്തി. അഡൂർ പാണ്ടി വനമേഖലയിലെ കർണാടകത്തോട് ചേർന്നുള്ള വനമേഖലയായ പുളിപ്പറമ്പ് ഭാഗത്തേക്കാണ് ആറ് ആനകളെ കഴിഞ്ഞയാഴ്‌ച തുരത്തിയത്. കാറഡുക്ക വനമേഖലയിലെ ഒന്നും ബന്തടുക്ക, പരപ്പ വനമേഖലയിലെ രണ്ടും ആനകളെ തുരത്താനും ശ്രമം തുടങ്ങിയിരുന്നു.

അതിനിടെ തിരിച്ചയച്ച കാട്ടാനക്കൂട്ടം പുലിപ്പറമ്പ് കടന്ന് ഓട്ടമലയിലേക്കും ഒരു കാട്ടാന കടുമന വനഭാഗത്തെ കരിങ്കാലിമൂലയിലേക്കും തിരിച്ചെത്തി. രണ്ട് ദിവസമായി രാത്രിയോടെ കാടിറങ്ങി കൃഷി നശിപ്പിച്ച ശേഷം വനഭാഗത്തേക്ക് തിരിച്ചുപോവുകയാണ്‌. രണ്ട് കാട്ടാന അഡൂർ പാണ്ടി മേഖലയിലെ അർത്യയിലുണ്ട്. ഇവയെ വീണ്ടും കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ വനം വകുപ്പ് തുടങ്ങേണ്ടി വരും.

Read Also: ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകൾക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE