ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകൾക്ക് തുടക്കം

By Team Member, Malabar News
Makaravilak Festival; Additional police deployment to ensure security
Rep. Image
Ajwa Travels

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി സംസ്‌ഥാനത്ത് ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് നട തുറക്കുക. തുടർന്ന് ഈ മാസം 21ആം തീയതി വരെയാണ് പൂജകൾ നടക്കുക.

നാളെ മുതൽ ദിവസവും ഉദയാസ്‌തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്‌ത ആളുകൾക്കായിരിക്കും ദർശനത്തിന് അനുമതി നൽകുക. ഇതിനായി പോലീസിന്റെ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

പ്രതിദിനം 15,000 ആളുകൾക്കാണ് ദർശനത്തിന് അനുമതി നൽകുന്നത്. 10 വയസിൽ താഴെയുള്ള കുട്ടികൾക്കും ഇത്തവണ പ്രവേശനാനുമതി ഉണ്ടായിരിക്കും. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾ അതിന്റെ സർട്ടിഫിക്കറ്റും, അല്ലാത്തവർ ആർടിപിസിആർ സർട്ടിഫിക്കറ്റും കയ്യിൽ കരുതണമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: ഗർഭഛിദ്ര നിയമഭേദഗതി മനുഷ്യന് മേലുള്ള ഭീകരാക്രമണം; എതിർപ്പുമായി കത്തോലിക്ക സഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE