കളം നിറഞ്ഞ് പാലക്കാട്; എൽഡിഎഫിൽ എൻഎംആർ. റസാഖ്, കൊടുവള്ളിയിൽ സലിം മടവൂർ

യുഡിഎഫ് സ്‌ഥാനാർഥിയായി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ശോഭാ സുരേന്ദ്രനാണ് ബിജെപി സ്‌ഥാനാർഥി.

By Senior Reporter, Malabar News
NMR. Razak
എൻഎംആർ. റസാഖ്
Ajwa Travels

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്‌ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ്. പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കി. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രമുഖ സ്‌ഥാനാർഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ട വേദിയായി മാറും. ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം നൽകുമെന്ന് കരുതിയെങ്കിലും സംസ്‌ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്‌ഥാനാർഥിയെ കണ്ടെത്തിയത്.

റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്‌പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആർ റസാഖ്. യുഡിഎഫ് സ്‌ഥാനാർഥിയായി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്.

എന്റെ കംഫർട്ടിനേക്കാൾ പാർട്ടി ഏൽപ്പിച്ച ദൗത്യത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്‌ത നല്ല കാര്യങ്ങൾ തുടരുകയാണ് എന്റെ ലക്ഷ്യമെന്നും പിഷാരടി പറഞ്ഞു. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപേ പാലക്കാട് ചുവരെഴുത്തും പ്രചാരണവും ശോഭാ സുരേന്ദ്രൻ ആരംഭിച്ചു കഴിഞ്ഞിരുന്നു.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE