പാലക്കാട്: ജില്ലയിലെ മാത്തൂരിൽ കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മാത്തൂർ കൂമൻക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് ആഴ്ചകളോളം പഴക്കമുള്ള നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഷൈജുവിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകി ദ്രവിച്ച നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്തൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷൈജു. കേസിൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. എന്നാൽ, ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷൈജുവിനെ ആരും കണ്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
സംഭവം കൊലപാതകം ആണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഷൈജുവിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. മൃതദേഹം ദ്രവിച്ച നിലയിലായിരുന്നു. മരണം നടന്നിട്ട് ആഴ്ചകളോളം ആയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Most Read: ഷാൻ വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും







































