ഷാൻ വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും

By Staff Reporter, Malabar News
kottayam-shan-murder-case
ജോമോൻ, കൊല്ലപ്പെട്ട ഷാൻ ബാബു
Ajwa Travels

കോട്ടയം: കോട്ടയത്തെ ഷാൻ കൊലപാതകക്കേസിൽ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകും. 5 പ്രതികളെയും വിശദമായി ചോദ്യം ചെയ്യാൻ പത്ത് ദിവസത്തെ കസ്‌റ്റഡിയാണ് പോലീസ് ആവശ്യപ്പെടുന്നത്. ഇന്നലെ കേസിലെ 4 പ്രതികളെ കൂടി കോടതി റിമാൻഡ് ചെയ്‌തിരുന്നു. താൻ ഒറ്റക്കാണ് കൊലപാതകം ചെയ്‌തത് എന്നായിരുന്നു ഒന്നാം പ്രതി ജോമോന്റെ ആദ്യമൊഴി.

പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പുല്‍ച്ചാടി ലുധീഷ്, കിരണ്‍, സുധീഷ്, ഓട്ടോ ഡ്രൈവർ ബിനു എന്നിവരെ പിടികൂടിയത്. പ്രതികൾക്കെതിരെ കൊലപാതകം, കൊലപ്പെടുത്താൻ വേണ്ടിയുള്ള തട്ടിക്കൊണ്ട് പോകൽ, ഗൂഢാലോചന, സംഘം ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Read Also: കോവിഡ് ഇന്ത്യ; 3 ലക്ഷത്തിലേറെ രോഗബാധ, കേരളത്തിൽ 34,199 കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE