കോവിഡ് ഇന്ത്യ; 3 ലക്ഷത്തിലേറെ രോഗബാധ, കേരളത്തിൽ 34,199 കേസുകൾ

By News Bureau, Malabar News
new Covid Cases In India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16.41 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

491 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. അതേസമയം 2,23,990 ആളുകൾ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

നിലവിൽ 19,24,051 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിലും വൈറസ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 34,199 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 91,983 സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 8,193 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 49 പേർക്കുമാണ്.

രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണവും ഉയരുകയാണ്. ഇതുവരെ 9,287 കേസുകളാണ് കണ്ടെത്തിയത്. ഒമൈക്രോൺ കേസുകളിൽ ഇന്നലയെ അപേക്ഷിച്ച് 3.63 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

Most Read: സംസ്‌ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ല; റവന്യൂ മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE