പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ പാർക്കിങ് ഫീസ് വർധന മരവിപ്പിച്ചു

ഈ മാസം 16നാണ് 40 രൂപയായിരുന്ന ടാക്‌സി വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്. ഇതോടെ പ്രതിസന്ധിയിലായ ടാക്‌സി ഡ്രൈവർമാർ അന്നുമുതൽ പ്രതിഷേധത്തിലായിരുന്നു.

By Trainee Reporter, Malabar News
Karipur International airport,
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വർധന മരവിപ്പിച്ചു. ടാക്‌സി വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്‌തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതോടെയാണ് എയർപോർട് അതോറിറ്റിയുടെ താൽക്കാലിക പിൻമാറ്റം.

ഈ മാസം 16നാണ് 40 രൂപയായിരുന്ന ടാക്‌സി വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്. ഇതോടെ പ്രതിസന്ധിയിലായ ടാക്‌സി ഡ്രൈവർമാർ അന്നുമുതൽ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിന് മുന്നിൽ ഡ്രൈവർമാരും ടാക്‌സി ഉടമകളും നിരവധി തവണ സമരങ്ങളും നടത്തിയിരുന്നു.

യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കൂടാതെ, നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളും സംഘർഷവും വിമാനത്താവളത്തിൽ നടന്നിരുന്നു. പ്രതിഷേധം ശക്‌തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് വിമാനത്താവള അതോറിറ്റി തീരുമാനിച്ചത്. അതേസമയം, ടാക്‌സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റു നിരക്കുകൾ തുടരും.

Most Read| ബംഗാളി നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനം രാജിവെച്ച് രഞ്‌ജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE