കണ്ണൂർ: പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സീനിയർ-ജൂനിയർ വിദ്യാർഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഘർഷത്തിൽ ഒന്നാംവർഷ ഹിന്ദി വിദ്യാർഥി അർജുന് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ അർജുൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
സീനിയർ വിദ്യാർഥികളാണ് മർദ്ദിച്ചതെന്നാണ് അർജുൻ പറഞ്ഞത്. 25-ലധികം വിദ്യാർഥികൾ കൂട്ടമായാണ് അർജുനെ മർദ്ദിച്ചത്. രണ്ടാംവർഷ വിദ്യാർഥികൾക്കൊപ്പം നടന്നുവെന്ന് ആരോപിച്ചാണ് മർദ്ദനം എന്നാണ് അർജുൻ പറയുന്നത്. അർജുന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി