കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തീപിടുത്തത്തിൽ ഓഫീസിലെ ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു.
ഓഫീസിന് തീയിട്ട വിവരം വഴിയാത്രക്കാരനാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ സംസ്ഥാനമൊട്ടാകെ നിലവിൽ അക്രമങ്ങൾ ഉണ്ടാകുകയാണ്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും അക്രമസംഭവങ്ങൾ വ്യാപകമായി തുടരുകയാണ്.
Read also: കൊലവിളി മുദ്രാവാക്യം; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്






































