കണ്ണൂര്: പെരിയ ഇരട്ടക്കൊലക്കേസിൽ റിമാൻഡിൽ തുടരുന്ന പ്രതികളെ സിബിഐ ചോദ്യം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതികളായ 11 പേരെയാണ് സിബിഐ ഉദ്യോഗസ്ഥർ കണ്ണൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്തത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകൾ, കുറ്റപത്രത്തിലെ വിവരങ്ങൾ, സിബിഐ അന്വേഷണത്തിൽ കിട്ടിയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. കേസിൽ പ്രതികളായ സിപിഎം മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ കിട്ടിയ മൊഴികളുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങാനാണ് സിബിഐ നീക്കം.
National News: മമത ബാനർജിക്ക് എതിരെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്







































