മമത ബാനർജിക്ക് എതിരെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്

By Staff Reporter, Malabar News
Ministers not attending meeting called by Mamata; Rumor has it that he will join the BJP
Mamata Banerjee
Ajwa Travels

കൊൽക്കത്ത: നന്ദിഗ്രാമിലെ ബോയാലിൽ വോട്ടെടുപ്പ് തടസപ്പെട്ടില്ലെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്. മമത ബാനർജി ബൂത്തിലെത്തിയ സാഹചര്യത്തെ കുറിച്ചോ സംഘർഷാവസ്‌ഥയെ കുറിച്ചോ റിപ്പോർട്ടിൽ പരാമർശമില്ല. നന്ദിഗ്രാമിൽ സ്‌ഥാനാർഥിയായ മുഖ്യമന്ത്രി ബൂത്തിൽ എത്തിയെന്നും ഒന്നരമണിക്കൂറോളം ബൂത്തിൽ നിന്ന ശേഷം മടങ്ങി എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ബിജെപി പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തുവെന്ന തൃണമൂൽ ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി മമത ബാനർജി ബയാലിൽ എത്തുകയും വലിയ സംഘർഷാവസ്‌ഥ ഉണ്ടാവുകയും ചെയ്‌തത്. ബൂത്തിൽ ഇരുന്ന് മമത ബംഗാൾ ഗവർണറെ ഫോണിൽ വിളിച്ച് പരാതി അറിയിക്കുകയും ചെയ്‌തു. മമതയുടെയും സുവേന്ദു അധികാരിയുടേയും മൽസരത്തെ തുടര്‍ന്ന് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെട്ട മണ്ഡലം കൂടിയാണ് നന്ദിഗ്രാം. ഇവിടെയാണ് ബൂത്ത് പിടുത്തം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർന്ന് വന്നത്.

Read Also: കന്യാസ്‍ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; രണ്ട് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE