കണ്ണൂർ: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മികച്ച ലീഡുമായി എല്‍ഡിഎഫ്. ആദ്യ ഘട്ടം മുതൽ തന്നെ വിജയം ഉറപ്പിച്ച, മുഖ്യമന്ത്രി പിണറായി വിജയന് മൽസരിച്ച ധര്‍മ്മടത്ത് എൽഡിഎഫിന്റെ ലീഡ് 47,000ത്തില്‍ അധികമാണ്.
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മൽസരിച്ച കെകെ ശൈലജ ടീച്ചറുടെ ലീഡ് നിലയും 40,000 പിന്നിട്ടിട്ടുണ്ട്.
അതേസമയം ജനവിധിയില്‍ കേരളം ഇക്കുറിയും ചുവപ്പണിഞ്ഞു തുടങ്ങിയിരിക്കുന്നു. വോട്ടെണ്ണല്‍ അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോള്‍ നിലവില്‍ 97 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റമാണുള്ളത്. 43 സീറ്റുകളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ ഒരു മണ്ഡലത്തിലും എന്‍ഡിഎ ലീഡ് ചെയ്യുന്നില്ല. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്ക്കേ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച രീതിയിലുള്ള മുന്നേറ്റം പ്രകടമായിരുന്നു.
Read Also: ജോര്‍ജിനെ കൈവെടിഞ്ഞ് പൂഞ്ഞാര്‍; തോൽവി 11,404 വോട്ടുകൾക്ക്







































