തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഫര്സിന് മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരെ തിരുവനന്തപുരം ജില്ലാ ജയിലിലെത്തിയാണ് കെ സുധാകരൻ കണ്ടത്. ഡിസിസി പ്രസിഡണ്ട് പാലോട് രവിയും കെപിസിസി പ്രസിഡണ്ടിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കണ്ണൂർ സ്വദേശി സുജിത് നാരായണൻ ആണ് ജാമ്യ ഹരജി നൽകിയത്. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. പോലീസ് തെറ്റായി പ്രതിച്ചേർത്തുവെന്നും, തിരുവനന്തപുരത്ത് പോയത് വ്യക്തിപരമായ ആവശ്യത്തിനെന്നും സുജിത് ഹരജിയില്‍ പറയുന്നു.
Most Read: ബജ്റംഗ് ദൾ നേതാക്കളുടെ പരാതി; സായ് പല്ലവിക്കെതിരെ കേസെടുത്തു






































