കാസർഗോഡ്: പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമർദ്ദനം. കാസർഗോഡ് ആദൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. കൊമേഴ്‌സ് വിഭാഗം വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.
ക്ളാസ് മുറിയിൽ വെച്ച് നിലത്ത് തള്ളിയിട്ട ശേഷം വിദ്യാർഥിയുടെ ദേഹത്തേക്ക് പ്ളസ് ടു വിദ്യാർഥികൾ ബെഞ്ച് മറിച്ചിടുകയായിരുന്നു. സ്‌കൂളിൽ ഷൂ ധരിച്ചെത്തിയതിനാണ് മർദ്ദനമെന്നാണ് പരാതി. ബെഞ്ച് വീണ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. മുഖത്ത് ഉൾപ്പടെ നഖം കൊണ്ട് മുറിഞ്ഞ പരിക്കുമുണ്ട്.
രക്ഷിതാക്കളുടെ പരാതിയിൽ ആറ് വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ നാലുപേരെ കസ്‌റ്റഡിയിൽ എടുത്തുവെന്നാണ് വിവരം. വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തതായി സ്‌കൂൾ അധികൃതർ അറിയിച്ചു. പരിക്കേറ്റ വിദ്യാർഥി നിലവിൽ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയി വീട്ടിൽ വിശ്രമത്തിലാണ്.
Most Read| പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് അഭയം നൽകിയ രണ്ടുപേർ അറസ്‌റ്റിൽ