മലപ്പുറം: മഞ്ചേരി ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവികുട്ടിയുടെ മകൻ അഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് മരണം.
ആനക്കയം പാലത്തിന്റെ കൈവരി തകർന്ന സ്‌ഥലത്തെ അപകടം ഒഴിവാക്കാൻ താൽക്കാലികമായി വെച്ച വീപ്പ തട്ടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. ആദ്യം മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്‌ധ ചികിൽസയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മങ്കട ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിയാണ് റിജാസ്.
Most Read| സർക്കാർ രൂപീകരണം; സുപ്രധാന പദവികൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ