മണാലി: ലോകത്തിലെ ഏറ്റവും നീളം കൂടിയ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്‌തു. തുരങ്കത്തിന്റെ ദക്ഷിണ പോര്‍ട്ടിലാണ് ഉല്‍ഘാടനം നടന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അടക്കമുള്ളവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച രാജ്യത്തിന്റെ അഭിമാന പദ്ധതിയുടെ ഉല്‍ഘാടനമാണ് പ്രധാനമന്ത്രി നേരിട്ട് നിര്‍വ്വഹിച്ചത്. തുരങ്കത്തിനു മുന്നില്‍ പ്രധാനമന്ത്രി ഫോട്ടോസെഷനിലും പങ്കെടുത്തു. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉല്‍ഘാടന പരിപാടിയാണിത്. ഇതിന് മുന്‍പ് ലഡാക്കിലെ സൈനികരെ സന്ദര്‍ശിക്കാനും, അയോദ്ധ്യ ഭൂമി പൂജ, പശ്ചിമ ബംഗാളിലെ ചുഴലിക്കാറ്റ് ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനുമാണ് മോദി കോവിഡ് കാലത്ത് നേരിട്ട് എത്തിയിട്ടുള്ളത്.
Entertainment News: ‘അപ്പൊ അടുത്ത വര്‍ഷം ജോജിയുമായി വരാം’; പുതിയ സിനിമയുമായി ദിലീഷ് പോത്തന്‍