തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29ന് തൃശൂരിലെത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജില്ലയിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകീട്ട് നാലിന് നഗരത്തിലെ സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
പാലക്കാട്ടെ പ്രചാരണ പരിപാടികൾക്ക് ശേഷമാണ് തൃശൂരിലെത്തുക. പാലക്കാട് നിന്ന് ഹെലികോപ്‌ടറിൽ കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ ഗവ. കോളേജ് ഹെലിപ്പാഡിലിറങ്ങും. തുടർന്ന് റോഡ് മാർഗം നഗരത്തിൽ എത്തുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. തൃശൂരിൽ പൊതുസമ്മേളനമില്ല.
സ്വരാജ് റൗണ്ടിൽ ജില്ലാ ജനറൽ ആശുപത്രി പരിസരം മുതൽ നടുവിലാൽ വരെ 900 മീറ്റർ റോഡ് ഷോ ആണ് പരിഗണനയിൽ ഉള്ളത്. എൻഡിഎ സ്‌ഥാനാർഥികളായ പത്‌മജ വേണുഗോപാൽ (തൃശൂർ), കെകെ. അനീഷ് കുമാർ (മണലൂർ) തുടങ്ങിയവർ പങ്കെടുക്കും.
ഈമാസം 11ന് പ്രധാനമന്ത്രി കൊച്ചിയിൽ എത്തി എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇത്തവണ എൻഡിഎക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കുമെന്നും കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ









































