കാസർഗോഡ്: പനി ബാധിച്ച് ചികിൽസ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്‌ടറുടെ ലൈംഗികാതിക്രമം. കാസർഗോഡ് ചന്തേരയിലെ സ്വകാര്യ ക്ളിനിക്കിലെ ഡോക്‌ടർ കുഞ്ഞബ്‌ദുള്ളക്ക് എതിരെയാണ് പരാതി. ചന്തേര പോലീസ് ഡോക്‌ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പനി ബാധിച്ച് പെൺകുട്ടി ഡോക്‌ടറുടെ ക്ളിനിക്കിൽ ചികിൽസ തേടിയെത്തിയത്. ചികിൽസക്കിടെ ഇയാൾ പെൺകുട്ടിയെ കയറിപ്പിടിച്ചതായാണ് പരാതി. കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോക്‌ടർ തെറ്റുകാരനെന്ന് തെളിഞ്ഞാൽ വകുപ്പുതല നടപടികളും ഇയാൾക്കെതിരെ ഉണ്ടാവും.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി