കോഴിക്കോട് : ജില്ലയിൽ പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കി പോലീസ്. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് 86 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ 33 കേസുകളും പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ്.
കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിനും, അനാവശ്യമായി വാഹനങ്ങൾ ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്. നിലവിലത്തെ സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്ന് പോലീസ് വ്യക്‌തമാക്കി. ജില്ലയിൽ നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത് 2000ന് മുകളിലാണ്. ഇതിനാൽ തന്നെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പോലീസ് പരിശോധന കർശനമാക്കിയത്.
Read also : ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്