ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്

By Trainee Reporter, Malabar News
ksrtc
Representational Image
Ajwa Travels

ബത്തേരി: കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്. 7 ഡ്രൈവർമാർ, 5 കണ്ടക്‌ടർമാർ, 3 മെക്കാനിക്കൽ ജീവനക്കാർ എന്നിവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ ഭൂരിഭാഗവും വീടുകളിൽ ചികിൽസയിലാണ്.

അതേസമയം, സുൽത്താൻ ബത്തേരിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് കർണാടക അധികൃതർ പരിശോധന കർശനമാക്കിയതോടെ നിർത്തിവെച്ചു. ഉച്ചക്ക് ബത്തേരി ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിച്ച് കോഴിക്കോട് എത്തി തിരിച്ച് ബംഗളൂരുവിലേക്ക് പോകുന്ന സർവീസാണ് നിർത്തിയത്. കോവിഡ് രൂക്ഷമായതോടെ കളക്ഷൻ തീരെ കുറഞ്ഞെന്നും അതിനാലാണ് ഈ മാസം 30 വരെ സർവീസ് നിർത്തിവെക്കുന്നതെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

Read also: ആരോഗ്യ പ്രവർത്തകരിൽ കൂട്ടത്തോടെ കോവിഡ്; ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE