കൊൽക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. നന്ദിഗ്രാമിലെ തന്റെ ഓഫിസില്‍ പൊലീസ് നടത്തിയ ആക്രമണം യാതൊരു അനുമതിയോ വാറണ്ടോ ഇല്ലാതെയാണെന്നും മജിസ്‌ട്രേറ്റ് പോലും എത്തിയിരുന്നില്ലെന്നും സുവേന്ദു ആരോപിച്ചു. പോലീസ് അക്രമം കാട്ടിയെന്നും പ്രതിപക്ഷത്തിന് എതിരായി അധികാര ദുരുപയോഗമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയതെന്നും സുവേന്ദു ആരോപിച്ചു.
ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ ആശങ്കയറിച്ച ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിന്റെ ഓഫിസിലും പുറത്തുമുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്‌ഥരുടെയും വിവരങ്ങള്‍ ഇന്ന് രാത്രി 10 മണിക്ക് മുന്‍പായി ഹാജരാക്കണന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നൽകി.
സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് മേഘ്‌നാഥ് പോളുമായി ബന്ധപ്പെട്ട ഒരു കേസിന്റെ ഭാഗമായാണ് എംഎൽഎ ഓഫീസിൽ പോലീസ് പരിശോധന നടത്തിയത്. മേഘ്‌നാഥ് പോളിന്റെ വീട്ടിലും പോലീസ് റെയ്‌ഡ് നടത്തിയിരുന്നു.
Read also: കളങ്കമില്ലാത്ത തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തും; രാജീവ് കുമാർ ചുമതലയേറ്റു







































