കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിക്കും.
എന്നാൽ, സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വിജയ് ബാബുവിന്റെ വാദം. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് വിജയ് ബാബുവിന്റെ ഹരജിയിൽ പറയുന്നത്. നിലവിൽ ജോർജിയയിൽ ഒളിവിൽ കഴിയുകയാണ് വിജയ് ബാബു. കോടതി നടപടികള്‍ നീണ്ടുപോയതിനാലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ.
Most Read: ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിർത്തി; ബിജെപിയുടെ നേട്ടമെന്ന് യോഗി





































