തൃശൂര്‍: ജില്ലയില്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവാണ് തൃശൂര്‍ നഗരത്തില്‍ നിന്നും പോലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം സ്വദേശികളായ ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍, സുമി എന്നിവരാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കവെ പോലീസിന്റെ പിടിയിലായത്. കാറിന്റെ ബോണറ്റിനുള്ളില്‍ വെച്ച് കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.
Malabar News: മലപ്പുറത്ത് ലാബ് തട്ടിയെടുത്തത് 45 ലക്ഷം രൂപ







































