പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; മലപ്പുറത്ത് ലാബ് തട്ടിയെടുത്തത് 45 ലക്ഷം രൂപ

By News Desk, Malabar News
Covide kozhikkod_Malabar news
Representational Image
Ajwa Travels

മലപ്പുറം: പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരിയിലെ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.

കരിപ്പൂര്‍, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ദുബായിലേക്ക് പോകേണ്ടിയിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് എന്ന ലാബടക്കം രാജ്യത്തെ നാല് ലാബുകളെ വിലക്കിക്കൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം എയര്‍ ലൈന്‍സുകള്‍ക്ക് നോട്ടീസ് നല്‍കിയതിനാല്‍ അവിടുത്തെ സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ക്കാണ് യാത്രാനുമതി നിഷേധിച്ചത്.

സംസ്ഥാനത്ത് ആദ്യം കോവിഡ് ടെസ്റ്റിന് ഐ.സി.എം.ആര്‍ അനുമതി കിട്ടിയ സ്വകാര്യ ലാബുകളിലൊന്നാണ് കോഴിക്കോട്ടെ മൈക്രോ ഹെല്‍ത്ത് ലാബ്. ഈ അനുമതിയുടെ മറവില്‍ മൈക്രോ ലാബിന്റെ ഫ്രാഞ്ചൈസി ആയി മലപ്പുറം വളാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍മ ലാബാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. 2500 പേരുടെ സ്രവം പരിശോധനക്കായി ശേഖരിക്കുകയും ഇതില്‍ 490 പേരുടെ മാത്രം മൈക്രോ ലാബിന് അയച്ച് കൊടുക്കുകയും ചെയ്‌തു. ബാക്കിയുള്ളവരുടെ സ്രവം പരിശോധിക്കാതെ തന്നെ മൈക്രോ ലാബിന്റെ വ്യാജ ലെറ്റര്‍ പാഡില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തു, ഇത്തരത്തില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഒരാള്‍ സൗദിയിലെത്തി നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയി.

ഇയാളുടെ പരാതിയില്‍ അര്‍മ ലാബ് മാനേജരായ വളാഞ്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലാബ് ഉടമ ചെര്‍പ്പുളശ്ശേരി സ്വദേശി സുനില്‍ സാദത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യേപക്ഷ നല്‍കിയിരിക്കുകയാണ്. ഒരാളില്‍ നിന്ന് 2250 രൂപയാണ് അര്‍മ ലാബ് ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഇങ്ങനെ ആകെ തട്ടിയത് 45 ലക്ഷത്തിലേറെ രൂപയാണ്.

Malabar news: ബഫര്‍ സോണ്‍; വനം വകുപ്പ് പഠനം നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്‌ണന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE