തൃശൂർ: സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ച് രണ്ടുമരണം. കാറിൽ യാത്ര ചെയ്‌ത വിദ്യാർഥിനി റിയ ഫാത്തിമ, തങ്കമണി എന്നിവരാണ് മരിച്ചത്. 25ഓളം പേർക്ക് പരിക്കുണ്ട്. പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസ് കുന്ദംകുളം പറയാമ്പടത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് അപകടം. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്‌ടപ്പെട്ട് ആദ്യം ഒരു കാറിലും പിന്നീട് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിങ്ങനെ അഞ്ചോളം വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.
ശേഷം ഒരു വീടിന്റെ മതിലും തകർത്ത് ബസ് വീട്ടുമുറ്റത്താണ് വന്നുനിന്നത്. ബസിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടനടി ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ് ഗോസ്‌റ്റ്’ കണ്ണൂരിലും


































