ബഫര്‍ സോണ്‍; വനം വകുപ്പ് പഠനം നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്‌ണന്‍

By Team Member, Malabar News
Malabarnews_wild life sanctuaries
Representational image
Ajwa Travels

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതില്‍ വനം വകുപ്പ് പഠനം നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്‌ണന്‍ അറിയിച്ചു. വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. കോഴിക്കോട് ജില്ലയില്‍ വിസ്‌തൃതിയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാനാണ് വനം വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പഠന റിപ്പോര്‍ട്ട് ഒക്ടോബര്‍ 15 നകം സമര്‍പ്പിക്കും. ശേഷം ഇത് സര്‍ക്കാരിന് കൈമാറും. അതിന് ശേഷമായിരിക്കും ബഫര്‍ സോണിന്റെ വിസ്തൃതിയില്‍ അന്തിമ തീരുമാനം എടുക്കുക. ഇക്കാര്യത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ മന്ത്രി ടിപി രാമകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കര്‍ഷകരുടെ സമരം തുടരണോ എന്ന കാര്യത്തില്‍ അവരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കാമെന്ന നിര്‍ദ്ദേശത്തില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ബഫര്‍ സോണ്‍ ഒരു കിലോമീറ്റര്‍ ആക്കുന്നതിനെതിരെ ശക്തമായ പ്രതിശേധം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വനം വകുപ്പ് മന്ത്രി കെ രാജു വ്യക്തമാക്കി.

Read also : റംസിയുടെ മരണം: ലക്ഷ്‌മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE