സ്വകാര്യ ലാബിലെ പരിശോധന ഫലം പിഴച്ചു; രോഗമില്ലാത്തവര്‍ക്ക് കോവിഡ് സെന്ററില്‍ കഴിയേണ്ടിവന്നതായി പരാതി

By Staff Reporter, Malabar News
kerala image_malabarnews
Representational Image
Ajwa Travels

കോട്ടയം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യലാബിലെ കോവിഡ് പരിശോധനാഫലങ്ങളില്‍ കൃത്യത ഇല്ലെന്ന് പരാതി. കോട്ടയത്തെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യലാബിലെ കോവിഡ് പരിശോധനാഫലങ്ങള്‍ തെറ്റിയതിനാല്‍ രോഗമില്ലാത്തവര്‍ക്ക് കോവിഡ് സെന്ററില്‍ കഴിയേണ്ടിവന്നതായാണ് പരാതി. ഒരു നവജാതശിശുവും അമ്മയും കോട്ടയത്തും സിനിമാ സംവിധായകന്‍ ചങ്ങനാശ്ശേരിയിലുമാണ് കോവിഡ് സെന്ററില്‍ കഴിയേണ്ടിവന്നത്. ഇതുസംബന്ധിച്ച് സംവിധായകന്‍ കോട്ടയം കഞ്ഞിക്കുഴി കളത്തില്‍ പറമ്പില്‍ ജോണ്‍ പോള്‍ ജോര്‍ജ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

ഓഗസ്റ്റ് ഏഴിനാണ് ഗപ്പി, അമ്പിളി സിനിമകളുടെ സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജ് കോട്ടയത്തെ മെഡിവിഷന്‍ ലാബില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതോടെ സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു. പരിശോധന ഫലം വന്നതോടെ കോവിഡ് പോസിറ്റീവ്. തുടര്‍ന്ന് ചങ്ങനാശ്ശേരിയിലെ കോവിഡ് സെന്ററില്‍ ചികിത്സയ്ക്കായി എത്തി. അടുത്തദിവസം ആരോഗ്യവകുപ്പിന് സംശയം തോന്നിയതുകൊണ്ടാവാം, അവിടെവെച്ച് വീണ്ടും ടെസ്റ്റ് ചെയ്തു. മൂന്നുദിവസത്തിനുശേഷം ഫലം നെഗറ്റീവ് ആയതോടെ വീട്ടിലേക്കു മടങ്ങി. എന്നാല്‍, കോവിഡ് സെന്ററില്‍ കഴിഞ്ഞതിനാല്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയേണ്ടിയും വന്നു.

കോട്ടയത്ത് തന്റെ സുഹൃത്തിനും സമാനമായ അനുഭവം ഉണ്ടായതോടെയാണ് ബന്ധപ്പെട്ടവര്‍ക്ക് പരാതിയയ്ക്കാന്‍ തീരുമാനിച്ചത്. കോട്ടയം പുലിക്കുട്ടിശേരി കൊല്ലത്തുശേരില്‍ ഡോണി ജോസഫിന്റെ ഭാര്യ പ്രസവത്തിനു മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തി. ആശുപത്രിയില്‍ നിന്ന് നേരിട്ട് ഇതേ മെഡിവിഷന്‍ ലാബിലാണ് സാമ്പിള്‍ പരിശോധനയ്ക്കായി ഏല്‍പ്പിച്ചിരുന്നത്. പരിശോധനാഫലം വന്നതോടെ ഇവര്‍ക്കും കോവിഡ് പോസിറ്റീവ്. തുടര്‍ന്ന് പ്രസവം കഴിഞ്ഞയുടനെ അമ്മയെയും കുഞ്ഞിനെയും ഹോം ക്വാറന്റീനിലേക്ക് മാറ്റി. ഇതിനിടെ കുഞ്ഞിന് മഞ്ഞനിറം ബാധിക്കുകയും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് പോസിറ്റിവായതിനാല്‍ ഇവര്‍ പരിശോധിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനേയും ജനറല്‍ ആശുപത്രിയിലെ കോവിഡ് സെന്ററിലേക്ക് മാറ്റി. ഫലത്തില്‍ സംശയം തോന്നിയ ആരോഗ്യവകുപ്പ് അമ്മയെ വീണ്ടും പരിശോധനയ്ക്ക് വിധേയയാക്കിയതോടെ ഫലം നെഗറ്റീവായി. എന്നാല്‍ അമ്മയും കുഞ്ഞും ഇതിനോടകം കോവിഡ് ആശുപത്രിയില്‍ നാലുദിവസം പിന്നിട്ടിരുന്നു. കുഞ്ഞിന് ഇതുമൂലം പാലുപോലും നിഷേധിക്കപ്പെട്ടതായും ജോണ്‍ പോള്‍ ജോര്‍ജ് പറയുന്നു.

പരാതി ഉയര്‍ന്നതോടെ ലാബ് അധികൃതരും വിശദീകരണവുമായി രംഗത്തെത്തി. പരാതിക്കാരന്‍ സ്രവപരിശോധനയ്ക്ക് വിധേയനായ ദിവസം ഞങ്ങളുടെ പരിശോധനയില്‍ പോസിറ്റീവായി വന്നത് രോഗംമൂലമാണ്. ഇതൊരു അണുബാധ രോഗമായതിനാല്‍ വളരെ കുറഞ്ഞ ദിവസംകൊണ്ട് ഭേഭേദമാകാവുന്നതാണ്. രണ്ടാമത്തെ പരിശോധനാസമയത്ത് അദ്ദേഹം രോഗവിമുക്തനായിരിക്കണമെന്ന് മെഡിവിഷന്‍ സെയില്‍സ് ജനറല്‍ മാനേജര്‍ സി.ആര്‍.ശിവകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE