പുതുവൽസര ആഘോഷ നിയന്ത്രണം; ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

By Team Member, Malabar News
Police Tighten The Restrictions On New Year Celebration In Kozhikode
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷം അതിരുവിടാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണി മുതൽ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.

ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനായി ഇന്ന് വൈകുന്നേരത്തോടെ ബീച്ച് ഭാഗത്തേക്കുള്ള റോഡ് അടക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ ആയിരിക്കും.

സുരക്ഷയുടെ ഭാഗമായി മാളുകളിലും, ഹോട്ടലുകളിലും 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും പോലീസ് വ്യക്‌തമാക്കി.

Read also: കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE