തിരുവനന്തപുരം: ജയിലിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്‌റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്‌താലേ കൂട്ടക്കൊലപാതകത്തിലെ ചുരുളഴിയൂ.
അതിനിടെ, പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുകയാണ്. ഷെമിയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്‌തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. തിങ്കളാഴ്‌ചയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുർന്നുള്ള അനിശ്‌ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിന് നൽകിയ ആദ്യ മൊഴിയെന്നാണ് പ്രാഥമിക വിവരം.
75 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴിയിലുള്ളത്. വിദേശത്ത് ബിസിനസ് നടത്തിയത് നഷ്‌ടത്തിലായി. നാട്ടുകാരിൽ നിന്ന് കുറെ പണം വാങ്ങിയതും വീട്ടാനുണ്ട്. അതിനൊപ്പം മാതാവിന് കാൻസർ ബാധിച്ചതും തീരാവേദനയായി. ഇങ്ങനെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വീട്ടിൽ കൂട്ട ആത്‍മഹത്യയ്‌ക്ക് പദ്ധതിയിട്ടിരുന്നതായും യുവാവ് പോലീസിനോട് പറഞ്ഞെന്നാണ് വിവരം.
കല്ലറ പാങ്ങോട് താമസിക്കുന്ന മുത്തശ്ശി സൽമാബീവിയെയാണ് അഫാൻ ആദ്യം വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ പേരുമലയിലെ സ്വന്തം വീട്ടിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെ താമസിക്കുന്ന പിതൃസഹോദരൻ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തി. പിന്നാലെ പേരുമല ആർച്ച് ജങ്ഷനിലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഫ്‌സാൻ, മാതാവ് ഷമി എന്നിവരെ വെട്ടി. സഹോദരൻ മരിച്ചു. ഇതേ വീട്ടിലേക്ക് പെൺസുഹൃത്തായ ഫർസാനയെ വിളിച്ചുവരുത്തി അഫാൻ വെട്ടി കൊലപ്പെടുത്തി
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി