കാസർഗോഡ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വിതരണം ജനുവരി 23ന് നടക്കും. പോളിയോ വിതരണത്തിനായി ജില്ലയിൽ 1,243 ബൂത്തുകളാണ് സജ്‌ജീകരിക്കുക. അഞ്ച് വയസിന് താഴെയുള്ള 1,15,399 കുട്ടികളാണ് കാസഗോഡ് ജില്ലയിൽ ഉള്ളത്. കോവിഡ് പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം 98.8 ശതമാനം കുട്ടികൾക്കാണ് വാക്‌സിൻ നൽകിയിരുന്നത്.
ഇക്കുറി നൂറു ശതമാനം വിജയം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്‌റ്റാൻഡുകളിലും പോളിയോ ബൂത്തുകൾ സജ്‌ജീകരിക്കും. അതിഥി തൊഴിലാളികളുടെയും എസ്‌ടി കോളനികളിലെയും കുട്ടികൾക്ക് വാക്‌സിൻ നൽകാൻ പ്രത്യേക ക്രമീകരണം ഒരുക്കും.
Most Read: സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; പോലീസിനെതിരെ പാർട്ടി






































