ന്യൂഡെൽഹി: വോട്ടിങ് മെഷീനുകളിൽ ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതിൽ വരണാധികാരികൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ വോട്ടിങ് മെഷീനുകൾക്കൊപ്പം സീൽ ചെയ്ത് സ്ട്രോങ് റൂമിൽ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം.
സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയത്. മേയ് ഒന്നുമുതൽ നിർദ്ദേശം നടപ്പിലാക്കണമെന്നും കോടതി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷവും 45 ദിവസത്തേക്ക് ഇത്തരത്തിൽ സൂക്ഷിക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീന് മൂന്ന് ഭാഗങ്ങളാണുള്ളത്. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ്.
മൽസരിക്കുന്ന സ്ഥാനാർഥികളുടെ പേരും ചിഹ്നവും വിവിപാറ്റിൽ അപ്ലോഡ് ചെയ്യാനാണ് ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് (എസ്എൽയു) ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പുറത്തിറക്കിയ ഉത്തരവിലാണ് ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നതിൽ അവശ്യ നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയത്. നേരത്തെ പ്രാദേശിക പോൾ ഓഫീസർമാരാണ് ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്തിരുന്നത്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും