തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. വോട്ടിംഗ് ആരംഭിച്ച് 5 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 40 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന 10 ഗ്രാമപഞ്ചായത്തുകളില്‍ 12 മണിയോടെ തന്നെ പകുതി വോട്ടര്‍മാരും വോട്ട് ചെയ്‌തു കഴിഞ്ഞതായും വ്യക്‌തമാകുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ 5 തെക്കന്‍ ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി ആരംഭിച്ച വോട്ടെടുപ്പിൽ ഉച്ചയായപ്പോള്‍ തന്നെ വലിയ പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. കൈനകരി, മുട്ടാര്‍, ചേന്നം പള്ളിപ്പുറം, പെരുമ്പളം, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, ആര്യാട്, മുഹമ്മ, കോടംതുരുത്ത്, തുറവൂര്‍ എന്നീ 10 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് തുടങ്ങി 5 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ അന്‍പത് ശതമാനം ആളുകളും വോട്ട് ചെയ്‌തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. 48.73 ശതമാനം ആളുകളാണ് ആലപ്പുഴ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു മണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. 43.2 ശതമാനം ആളുകളാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. കൊല്ലം ജില്ലയില്‍ 46.71 ശതമാനംവും, പത്തനംതിട്ട ജില്ലയില്‍ 47.51 ശതമാനവും, ഇടുക്കിയില്‍ 47.85 ശതമാനവുമാണ് ഇതുവരെ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം.
Read also : ജനങ്ങള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവരാണ്, എൽഡിഎഫ് ചരിത്രവിജയം നേടും; മുകേഷ്








































