162 പേർക്ക് ചികിൽസ ഉറപ്പുവരുത്തി പൊന്നാനി സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

സയ്യിദ് മുനവറല്ലി ശിഹാബ് തങ്ങൾ ഉൽഘാടനം നിർവഹിച്ച വിപിഎസ് ലേക്‌ഷോറിന്റെ 'അമ്മയ്‌ക്കൊരു കരുതൽ' സൗജന്യ മെഡിക്കൽ ക്യാമ്പ് 256 പേരെ പരിശോധിച്ചു. 162 പേർക്ക് തുടർചികിൽസ ഉറപ്പുവരുത്തി സമാപിച്ച ക്യാമ്പിൽ നടി വിൻസി അലോഷ്യസ്‌ മുഖ്യാതിഥി ആയിരുന്നു.

By Senior Reporter, Malabar News
VPS Lekshore Free Women Health Camp in Ponnani
Ajwa Travels

മലപ്പുറം: പൊന്നാനിയിൽ നടന്ന സ്‌ത്രീസൗഹൃദ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ സ്‌ത്രീജന്യ രോഗങ്ങൾ സംശയിക്കുന്ന 256 പേരെ വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിന്ന് ചികിൽസയോ സർജറിയോ ആവശ്യമായ 162 സ്‌ത്രീകളെ കണ്ടെത്തുകയും ഇവർക്ക് ആവശ്യമായ തുടർ നടപടികൾ ഉറപ്പുവരുത്തിയുമാണ് മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചത്.

ഇന്നലെ പൊന്നാനി വഹീദ കൺവൻഷൻ സെന്ററിൽ രാവിലെ 8നു ആരംഭിച്ച്‌ രാത്രി 11 മണിയോടെ സമാപിച്ച വിപിഎസ് ലേക്‌ഷോറിന്റെ ‘അമ്മയ്‌ക്കൊരു കരുതൽ’ മെഡിക്കൽ ക്യാമ്പ് പൊന്നാനി ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെയും മനോരമയുടെയും സംയുക്‌തമായ സഹകരണത്തിലാണ് സംഘടിപ്പിച്ചത്.

മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത 1200 പേരിൽ നിന്ന് 200 പേരെയാണ് തിരഞ്ഞെടുത്തിരുന്നത്. അപേക്ഷകരുടെ ബാഹുല്യവും പലരുടെയും ദയനീയതയും കാരണം വൈകിട്ട് 4 മണിക്ക് അവസാനിപ്പിക്കാൻ ഉദ്ദേശിച്ച പരിശോധന 7 മണിക്കൂറോളം നീട്ടിയാണ് രാത്രിയിൽ അവസാനിപ്പിച്ചത്.

ഈ സാമൂഹിക ദൗത്യത്തെ പൊന്നാനിയിലേക്ക് എത്തിക്കുകയും മുഖ്യ നേതൃത്വം വഹിച്ച് ആദ്യാവസാനം പദ്ധതിക്കൊപ്പം പ്രവർത്തിക്കുകയും ചെയ്‌ത കെപിസിസി ജനറൽ സെക്രട്ടറിയും എംപി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാനുമായ നൗഷാദലിയെ പദ്ധതിയുടെ ഉൽഘാടകൻ സയ്യിദ് മുനവറല്ലി ശിഹാബ് തങ്ങളും വിപിഎസ് ലേക്‌ഷോർ എംഡി എസ്‌കെ അബ്‌ദുള്ളയും ഉൾപ്പെടയുള്ളവർ വേദിയിൽ അഭിനന്ദിച്ചു.

എല്ലാവർക്കും ഏറ്റവും മികച്ച പരിഗണനയും പരിശോധനയും ഉറപ്പു വരുത്താനും പദ്ധതിയുടെ സുഗമമായ വിജയത്തിനും വിപിഎസ് ലേക്‌ഷോറിന്റെ 9 ഡോക്‌ടർമാർ ഉൾപ്പെടുന്ന 36 അംഗങ്ങളും എനിക്കൊപ്പം രാപകൽ പ്രവർത്തിച്ച 50ഓളം വരുന്ന പ്രാദേശിക സംഘാടക പ്രതിനിധികളും സാഹിയിച്ചിട്ടുണ്ട്., അവർക്കെല്ലാം എന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. – നൗഷാദലി പറഞ്ഞു.

VPS Lekshore Free Women Health Camp in Ponnani
ചടങ്ങിൽ ദീപം കൊളുത്തുന്ന മുൻ എംപി സി ഹരിദാസ്, സിനിമാതാരം വിൻസി അലോഷ്യസ്‌, നൗഷാദലി എന്നിവർ

ഉൽഘാടന ചടങ്ങിലേക്ക് എത്തിച്ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവും എക്‌സ്‌ എംപിയുമായ സി ഹരിദാസ്, സയ്യിദ് മുനവറല്ലി ശിഹാബ് തങ്ങൾ, നടി വിൻസി അലോഷ്യസ്‌, ലേക്‌ഷോർ എംഡി എസ്‌കെ അബ്‌ദുള്ള, മുസ്‌ലിം ലീഗ് നേതാവ് പിപി യൂസഫലി, അർബൻബാങ്ക് പ്രസിഡണ്ട് എംവി ശ്രീധരൻമാഷ്‌, ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന വൈസ്‌ പ്രസിഡണ്ട് കെകെ കോയ തുടങ്ങി പദ്ധതിയുമായി ആത്‌മാർഥമായി സഹകരിച്ച ഓരോരുത്തർക്കും നന്ദി പറയുന്നതായും നൗഷാദലി അറിയിച്ചു.

Ponnani Free Medical Camp-KP Noushad Ali-C Haridas Ex MP-Sayyid Munavvar Ali Shihab Thangal
വേദിയിൽ; നൗഷാദലി, മുതിർന്ന കോൺഗ്രസ്‌ നേതാവും ഗാന്ധിയനും മുൻ ലോക സഭാംഗവുമായ സി ഹരിദാസ്‌, സയ്യിദ് മുനവറല്ലി ശിഹാബ് തങ്ങൾ എന്നിവർ

പദ്ധതിയിലൂടെ 162പേർക്ക് സർജറിയോ തുടർചികിൽസയോ കൂടുതൽ സൂക്ഷ്‌മമായ പരിശോധനയോ ക്യാമ്പിലെ ഡോക്‌ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതെല്ലാം കൃത്യമായി ഫോളോഅപ്പ് ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനും ക്യാമ്പ് ഡയറക്‌ടർ റിട്ടയേർഡ് ഹെൽത്ത്‌ സൂപ്പർവൈസർ കെ രാജീവ്, ക്യാമ്പ് കോ-ഓർഡിനേറ്റർ അഡ്വ. നിഷാദ് കെ പുരം ഉൾപ്പടെയുള്ളവർ നേതൃത്വം നൽകുമെന്നും കെപി നൗഷാദലി പറഞ്ഞു.

VPS Lekshore Free Women Health Camp in Ponnani
വേദിയിൽ മുൻനിരയിൽ കെപിസിസി ജനറൽ സെക്രട്ടറി നൗഷാദലി, വിപിഎസ് ലേക്‌ഷോർ എംഡി എസ്‌കെ അബ്‌ദുള്ള, സിനിമാതാരം വിൻസി അലോഷ്യസ്‌

സയ്യിദ് മുനവറല്ലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌ത ക്യാമ്പിൽ സിനിമാതാരം വിൻസി അലോഷ്യസ് മുഖ്യാതിഥിയും വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്‌ടർ എസ്‌കെ അബ്‌ദുള്ള അധ്യക്ഷനുമായിരുന്നു. ഡോ. സ്‌മിത ജോയ് പദ്ധതി വിശദീകരിച്ചു. മുൻ എംപി സി ഹരിദാസ്, ബോട്ട് ഓണേഴ്‌സ്‌ അസോസിയേഷൻ മലപ്പുറം ജില്ല പ്രസിഡണ്ട് സജ്‌ജാദ്, പിപി യൂസഫ് അലി, പൊന്നാനി അർബൻ സഹകരണ ബാങ്ക് പ്രസിഡണ്ട് എംവി ശ്രീധരൻ മാഷ്, പൊന്നാനി ബോട്ട് ഓണേഴ്‌സ്‌ അസോസിയേഷൻ വൈസ് പ്രസിഡണ്ട് കോയ കെകെ, സാമൂഹ്യ പ്രവർത്തകൻ ബഷീർ കർമ്മ, അഡ്വ. ബീന ജോസഫ് എന്നിവർ പങ്കെടുത്തു.

VPS Lekshore Free Women Health Camp in Ponnani
കെപി നൗഷാദലി, ഡോ. അമൽ അഷ്‌റഫ്‌, ലേക്‌ഷോർ കമ്യൂണിക്കേഷൻ മാനേജർ അനിൽ എന്നിവർ (ക്യാമ്പിൽ നിന്നുള്ള ദൃശ്യം)

സ്‌ത്രീകൾക്ക് മാത്രമായി നടത്തിയ ക്യാമ്പിൽ ഇവർക്ക്‌ ഏറെ വെല്ലുവിളിയാകുന്ന ഗർഭാശയ, മൂത്രാശയ രോഗങ്ങളും യൂട്രസ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ, ഒവേറിയൻ ക്യാൻസർ, അനിയന്ത്രിത രക്‌തസ്രാവം തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള പരിശോധനയാണ് നടന്നത്. പദ്ധതിയുടെ അസോസിയേറ്റ്‌ കോ-ഓർഡിനേറ്റർമാരായ പി രഞ്‌ജിത്‌, ജാസ്‌മിൻ മാറഞ്ചേരി, ബീവി പടിഞ്ഞാറകത്ത്, അമ്മുകുട്ടി, സലാം പൊന്നാനി, ഇബ്രാഹിം കോയ, മിനീഷ് ആളത്ത് എന്നിവർ പദ്ധതിയുടെ നടത്തിപ്പിലും ആസൂത്രണത്തിലും പങ്കാളികളായി.

VPS Lekshore Free Women Health Camp in Ponnani
ഇബ്രാഹിം കോയ, പുന്നക്കൽ സുരേഷ്, ബഷീർ കർമ്മ, അലി ചെറുവത്തൂർ, സയീദ് നൈതല്ലൂർ, കെകെ കോയ, പി രഞ്‌ജിത്‌, അഡ്വ. നിഷാദ് കെ പുരം എന്നിവർ (ക്യാമ്പിൽ നിന്നുള്ള ദൃശ്യം)

മലയാള മനോരമയെ പ്രതിനിധീകരിച്ച് ചീഫ് റിപ്പോർട്ടർ നസീബ് കാരാട്ടിൽ, ഫിഷറീസ് ഡിഡി ആഷിക് ബാബു, കോസ്‌റ്റൽ സിഐ ശശീന്ദ്രൻ മേലേൽ, ക്യാമ്പ് ഡയറക്‌ടർ പി രാജീവ്, സുരേഷ് പുന്നക്കൽ, കെ ജയപ്രകാശ്, അഡ്വ. കെപി അബ്‌ദുൽ ജബ്ബാർ, രാമനാഥൻ, പവിത്രകുമാർ, നിഷാദ് കെ പുരം, സെയ്‌ദ്‌ ഫസൽ തങ്ങൾ, മഖ്‌ദും മുത്തുക്കോയ തങ്ങൾ, സുരേഷ് പൊൽപ്പാക്കര, ഷാജി കാളിയത്തേൽ, സലീം കളക്കര, നബീൽ നൈതല്ലൂർ, ഫർഹാൻ ബിയ്യം തുടങ്ങിയവർ വേദിപങ്കിട്ട ചടങ്ങിൽ കെ പി നൗഷാദലി സ്വാഗതവും പി രഞ്‌ജിത്‌ നന്ദിയും പറഞ്ഞു.

AROGYAM | കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാനായില്ല; എന്താണ് ഈ അവസ്‌ഥ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE