മലപ്പുറം: യാത്രക്കിടെ ട്രെയിനിലെ സെൻട്രൽ ബെർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലിഖാനാണ് (62) മരിച്ചത്. ഡെൽഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനയ്‌ക്ക് അടുത്തുള്ള വാറങ്കലിൽ ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്.
റെയിൽവേ അധികൃതർ അലിഖാനെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് വിദഗ്‌ധ ചികിൽസയ്‌ക്കായി ഹൈദരാബാദിലെ കിങ്‌സ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്‌ച ശസ്‌ത്രക്രിയ കഴിഞ്ഞെങ്കിലും ഇന്നലെ രാത്രി മരിച്ചു. അലിഖാന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
അലിഖാൻ കിടന്ന താഴത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. സെൻട്രൽ ബെർത്ത് പൊട്ടി കഴുത്തിൽ വന്നിടിച്ച് മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്‌തു. ഇതേത്തുടർന്ന് ഇദ്ദേഹത്തിന്റെ കൈകളും കാലുകളും തളർന്നുപോയിരുന്നു.
Most Read| ചെന്നൈ- നാഗർകോവിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരം; ഉൽഘാടനം ഉടൻ