കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്‌ത് പോസ്‌റ്ററുകൾ പതിച്ച് സിപിഐ മാവോയിസ്‌റ്റ് വിഭാഗം. കോഴിക്കോട് ജില്ലയിലെ താമരശേരി മട്ടിക്കുന്നിലാണ് പോസ്‌റ്ററുകൾ പതിച്ചത്. മട്ടിക്കുന്ന് അങ്ങാടിയിൽ കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ മാവോയിസ്‌റ്റുകളാണ് പോസ്‌റ്ററുകൾ പതിച്ചെതെന്നാണ് നിഗമനം.
പ്രദേശത്തെ ബസ് സ്‌റ്റോപ്പിലും പരിസര പ്രദേശങ്ങളിലുമാണ് പോസ്‌റ്ററുകൾ ഒട്ടിച്ചത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്‌റ്ററിൽ സില്‍വര്‍ ലൈനിനും പിണറായി സര്‍ക്കാരിനുമെതിരെ സമരത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ താമരശേരി പോലീസിന്റെയും തണ്ടർ ബോൾട്ടിന്റെയും നേതൃത്വത്തിൽ മട്ടിക്കുന്നിൽ പരിശോധന നടത്തി.
Read also: ശ്രീലങ്കൻ സർക്കാർ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം








































