പൊന്നാനി: മലപ്പുറം പൊന്നാനിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തന്നെ വീണ്ടും മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. ‘ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണനെ’ എന്നാണ് പോസ്റ്ററിലെ വാചകം. തുടർച്ചയായി രണ്ട് തവണ പൊന്നാനിയിൽ നിന്ന് ജയിച്ച ശ്രീരാമകൃഷ്ണന് ഇത്തവണ സീറ്റില്ലെന്ന വാർത്തകൾ വന്നതിന് പിന്നാലെ ഇന്ന് രാവിലെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സിഐടിയു ദേശീയ നേതാവ് പി നന്ദകുമാറിന്റെ പേരാണ് സംസ്ഥാന സമിതി പൊന്നാനിയിലേക്ക് പരിഗണിക്കുന്നതെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. പൊന്നാനിയിലെ വിവിധ മേഖലകളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
Read also: ഇനിയെങ്കിലും കോടിയേരി മാപ്പ് പറയുമോ? ചെന്നിത്തല







































