Tag: Assembly Election 2021
നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്നവർക്കായി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തിരുവനന്തപുരം: കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വേദിയാവുകയാണ്. മാസങ്ങൾക്ക് മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടത്തിയത്. അതിനാൽ തന്നെ കോവിഡ് മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും കൃത്യമായി...
വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയം; ലതിക സുഭാഷ്
തിരുവനന്തപുരം: സ്‌ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ പ്രതിഷേധ സൂചകമായി പാർട്ടി വിട്ട മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ ശക്‌തമായ പ്രചാരണമാണ് നടത്തുന്നത്. സ്വതന്ത്ര സ്‌ഥാനാർഥിയായാണ് ലതിക ജനവിധി തേടുന്നത്. ഏറ്റുമാനൂരിൽ ജയിക്കാനാണ് മൽസരിക്കുന്നതെന്ന്...
ബിജെപി-ആർഎസ്എസ് വോട്ടുകൾ വേണ്ട; എംഎം ഹസൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ആർഎസ്എസ് വോട്ടുകൾ വേണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. വർഗീയ പാർട്ടികൾ ഏതാണെന്ന് വോട്ടർമാർ തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്‌തമായാണ് നിയമസഭാ തിരഞ്ഞെടുപ്പെന്നും എംഎം ഹസൻ പറഞ്ഞു.
തുടർഭരണത്തിനായി...
ഇരട്ടവോട്ടുകൾ തടയുന്നതിന് കർശന പരിശോധന; 30ന് പൂർത്തിയാക്കും
തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് ഇരട്ടവോട്ടുകൾ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തിൽ പരിശോധന കർശനമാക്കി. ഈ മാസം 30ന് മുൻപ് പരിശോധനാ നടപടികൾ പൂർത്തിയാക്കും. കളക്‌ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാകും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തുടർനടപടികളിലേക്ക് കടക്കുക.
തിരഞ്ഞെടുപ്പ്...
ഇരട്ടവോട്ട് പിടിക്കാൻ സോഫ്റ്റ്‌വെയർ; വ്യാഴാഴ്‌ചക്കകം പരിശോധന പൂർത്തിയാക്കാൻ നിർദേശം
തിരുവനന്തപുരം: ഇരട്ടവോട്ട് പരിശോധന സോഫ്റ്റ്‌വെയർ സഹായത്തോടെ നടത്താൻ തീരുമാനം. 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുകൾ പരിശോധിക്കും. ഇതിനായി ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപവൽക്കരിച്ച് വ്യാഴാഴ്‌ചക്കകം പരിശോധന പൂർത്തിയാക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ...
ശ്രീരാമകൃഷ്‌ണനെ മൽസരിപ്പിക്കണം; പൊന്നാനിയിൽ പോസ്‌റ്ററുകൾ
പൊന്നാനി: മലപ്പുറം പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തന്നെ വീണ്ടും മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്റർ. 'ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്‌ണനെ' എന്നാണ് പോസ്‌റ്ററിലെ വാചകം. തുടർച്ചയായി രണ്ട് തവണ പൊന്നാനിയിൽ നിന്ന്...
അനധികൃത ബാനറുകളും പോസ്‌റ്ററുകളും വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
കൊച്ചി: പൊതുസ്‌ഥലങ്ങളിലെ അനധികൃത ബാനറുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള അധികാരം സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനുണ്ടാകും. പൊതുസ്‌ഥലങ്ങളിലെ അനധികൃത ബോർഡുകളും...
തമിഴ്‌നാട്ടിൽ സിപിഐ ആറ് സീറ്റുകളിൽ മൽസരിക്കും; ഡിഎംകെയുമായി ധാരണ
ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയും സിപിഐയും തമ്മിൽ സീറ്റുധാരണയായി. സിപിഐ ആറ് സീറ്റുകളിലാണ് മൽസരിക്കുക. ഏതൊക്കെ സീറ്റുകളാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ചർച്ചയുടെ ആദ്യഘട്ടം മുതൽ 10 സീറ്റുകളാണ് സിപിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ,...