നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്നവർക്കായി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

By Staff Reporter, Malabar News
Representational Image

തിരുവനന്തപുരം: കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വേദിയാവുകയാണ്. മാസങ്ങൾക്ക് മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടത്തിയത്. അതിനാൽ തന്നെ കോവിഡ് മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് വേണം വോട്ട് രേഖപ്പെടുത്താനായി ബൂത്തിലേക്ക് പോവേണ്ടത്.

ഇതുവരെയും ബൂത്ത് ഏതാണെന്ന് കണ്ടെത്താത്തവർക്ക് അതിനുള്ള സൗകര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. മൂന്ന് വഴികളാണ് ഇതിനുള്ളത്. സ്വന്തം മൊബൈൽ ഫോണിൽനിന്ന് ECIPS എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പറിലേക്ക്‌ മെസേജ് അയച്ചാൽ ബൂത്ത് അറിയാം. അതല്ലെങ്കിൽ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയും voterportal.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും ബൂത്ത് കണ്ടുപിടിക്കാം. ഇതിന് പുറമെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും 1950 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബൂത്തിലേക്ക് പോവുന്നതിന് മുൻപായി തിരിച്ചറിയൽ രേഖ കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അംഗീകരിച്ച രേഖകൾ താഴെപ്പറയുന്നവയാണ്, ഇലക്‌ട്രൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്(EPIC), ആധാർ കാർഡ്, എംഎൻആർഇജിഎ തൊഴിൽ കാർഡ്, ഫോട്ടോപതിച്ച ബാങ്ക്/പോസ്‌റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ്‌, സ്‌മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആർജിഐ നൽകിയ എൻപിആർ പ്രകാരമുള്ള സ്‌മാർട്ട് കാർഡ്, പാസ്‌പോർട്ട്, ഫോട്ടോപതിച്ച പെൻഷൻരേഖ, കേന്ദ്ര/സംസ്‌ഥാന സർക്കാർ/ പൊതുമേഖലാ സ്‌ഥാപനങ്ങൾ/കമ്പനികൾ എന്നിവയുടെ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ, എംപി/എംഎൽഎമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.

വോട്ട് രേഖപ്പെടുത്താനായി ബൂത്തിലേക്ക് പോവുന്നതിന് മുൻപായി തിരിച്ചറിയൽ രേഖ നിർബന്ധമായും കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തണം. മാസ്‌ക് ധരിച്ചുവേണം ബൂത്തിലേക്ക് പോകാൻ. കൃത്യമായി അകലം പാലിച്ചുകൊണ്ട് മാത്രം ബൂത്തിൽ വരിനിൽക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക.

Read Also: ‘വോട്ടെടുപ്പിന് സമയമാകുന്നു, വോട്ടവകാശം വിവേക പൂർണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE