ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ വീടിന് തീവച്ചു നടത്തിയ കൂട്ടക്കൊലയിൽ മരിച്ച നാല് പേരുടെയും പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പൊള്ളലേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. കൂടാതെ മരിച്ച ഫൈസലിന്റെയും, ഭാര്യയുടെയും മക്കളുടെയും ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
അതേസമയം മട്ടൻ വാങ്ങി നൽകാഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഫൈസലിന്റെ പിതാവ് ഹമീദ് വ്യക്‌തമാക്കിയത്. ഇയാൾ കൊലപാതകക്കുറ്റം സമ്മതിക്കുകയും ചെയ്‌തു. ജയിലില്‍ മട്ടന്‍ ലഭിക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും ഹമീദ് പോലീസിനോട് വ്യക്‌തമാക്കി. ഹമീദിനെ ഇന്ന് കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. രക്ഷപെടാൻ സാധ്യതയുള്ള എല്ലാ വഴികളും അടച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് കൊലപാതകം നടത്തിയത്. ഇന്ന് തെളിവെടുപ്പ് നടത്താൻ വീട്ടിലേക്കെത്തിച്ച ഹമീദിന് നേരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുകയും ചെയ്‌തു.
Read also: കൈവശാവകാശ രേഖക്ക് കൈക്കൂലി; വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ