പോത്തൻകോട് നവജാതശിശു കിണറ്റിൽ മരിച്ച നിലയിൽ; അമ്മ പോലീസ് കസ്‌റ്റഡിയിൽ

പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആൺകുഞ്ഞ് ശ്രീദേവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

By Trainee Reporter, Malabar News
Water Contamination Tragedy Indore
Rep. Image
Ajwa Travels

തിരുവനന്തപുരം: പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആൺകുഞ്ഞ് ശ്രീദേവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ സുരിതയെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് കാണാതായത്. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് സുരിത നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിണറിന് മുകളിലായി കുഞ്ഞിനെ പുതപ്പിച്ച ടവ്വൽ കണ്ടെത്തിയത്.

പിന്നാലെ നടത്തിയ തിരച്ചിലിൽ കുഞ്ഞ് കിണറ്റിൽ ഉണ്ടെന്ന് മനസിലായി. അഗ്‌നിശമന സേനയെത്തി കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്‌ടമായിരുന്നു. സംഭവ സമയം കുട്ടിയുടെ അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ പോത്തൻകോട് പോലീസ് സുരിതയെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.

Most Read| ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; നടയടക്കും- മകരവിളക്കിന് വിപുലമായ ഒരുക്കങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE